Super PTC Downline Builder!

Super PTC Downline Builder!&U-Get NAME$ & EMAIL$!

Posted using ShareThis

നസ്‌റേ



പോര്‍്‌ച്ചുഗല്ലലെ പ്രധാന മീന്‍ പിടുത്തകേന്ദ്രമാണ്‌ നസ്‌റേ. മീന്‍പിടുത്ത കേന്ദ്രം എന്നതിനപ്പുറം വാസ്‌തു ശില്‌പ കലയ്‌ക്കും ഇവിടം പ്രസിദ്ധമാണ്‌. എന്നാല്‍ കാലഘട്ടത്തിന്‍െ്‌റ മാറ്റത്തിനൊപ്പം ഇതിനെല്ലാം വലിയ മാറ്റങ്ങളാണ്‌ ഉണ്ടായിട്ടുള്ളത്‌.
മരനിര്‍മിത ബോട്ടുകള്‍ക്കു പകരം പുതിയ ഫൈബര്‍ബോട്ടുകള്‍ മുക്കുവ കേന്ദ്രങ്ങളില്‍ സ്ഥാനം പിടിച്ചു. പ്രീ ക്രസ്‌ത്യന്‍ കാലഘട്ടത്തില്‍ ഫൊനീഷ്യന്മാര്‍ ഇവിടെ താമസിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌്‌.
കടല്‍ക്കരയ്‌ക്കു സമീപം നൂറു മീറ്റര്‍ ഉയരത്തിലുള്ള കുന്നുകള്‍ മനോഹരമാണ്‌. കടല്‍ക്കരയും സമീപപ്രദേശത്തിന്‍േ്‌റയും വിദൂര ദ്യശ്യം ഇവിടെ നിന്ന്‌ നമുക്ക്‌ വീക്ഷിക്കാനാവും. കുന്നില്‍ മുകളിലേക്ക്‌ കാര്‍യാത്രയാണ്‌ അഭികാമ്യം. യാത്രയ്‌ക്കിടെ ഭൂമിയടെ വൈവിധ്യം നമ്മെ അതിശയിപ്പിക്കും.
കടല്‍ക്കരയ്‌ക്കു സമീപം മുക്കുവകുടുംബങ്ങള്‍ മീന്‍ ഉണക്കുന്നതും കച്ചവടം നടത്തുന്നതം ഒര നിത്യക്കാഴ്‌ച്ചയാണ്‌.

സാം ജാസിന്തോ പെനിന്‍സുല


പോര്‍ച്ചുഗല്ലില്‍ സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ താഴെപ്പറയുന്നവയാണ്‌. ദേശീയ ഉദ്യാനം പതിമൂന്ന്‌ ദേശീയ പാര്‍ക്കുകള്‍ ഏഴു സംരക്ഷിത സമതലങ്ങള്‍. ഇതില്‍ ദേശീയ ഉദ്യാനമായ പെന്ത ഗേറസ്‌ പാര്‍ക്കിനെക്കുറിച്ച്‌ നമ്മള്‍ സംസാരിക്കുകയുണ്ടായി.
സാം ജാസിന്തോ പെനിന്‍സുല പ്രധാനപ്പെട്ട മനോഹാരിത സ്ഥലങ്ങളില്‍ ഒന്നാണ്‌. 700 ഹെക്ടര്‍ സ്ഥലത്ത വ്യാപിച്ചു കിടക്കുന്ന പ്രധാന പക്ഷിസങ്കേതങ്ങളില്‍ ഒന്നാണ്‌.വന്യമായ കടല്‍ക്കരയ്‌ക്കും ഇവിടം പ്രസിദ്ധമാണ്‌.
അവയ്‌റോയില്‍ നിന്ന്‌ സ.ജാസിന്തോ പെനിന്‍സുലയിലേക്ക്‌ ചെറിയ ഫേറിബോട്ടിലാണ്‌ ഞങ്ങള്‍ യാത്രതിരിച്ചത്‌. റോഡ്‌ വഴി രണ്ടു മണിക്കൂറിലേറെ സഞ്ചരിക്കേണ്ടിടത്ത്‌ ബോട്ടില്‍ 15മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കം. പെനിന്‍സുലയിലെ റോഡുകളിലടെ യാത്ര ചെയ്യുമ്പോള്‍ മീനിനായി ചൂണ്ടയയെറിയുന്ന മുക്കുവരെ നമക്കു കാണാന്‍ സാധിക്കും.
മിലിറ്ററി കേന്ദ്രത്തിനു സമീപത്തുകൂടെയുള്ള യാത്ര തികച്ചും ആനന്ദകരമാണ്‌. റോഡിനും ബീച്ചിനും സമീപത്തുള്ള പൈന്‍കാടുകള്‍ പുരാതന കാലം മുതല്‍ തന്നെ പ്രസിദ്ധമാണ്‌. ഇവിടം ക്യാമ്പിംഗിനായം സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്‌.

അവയ്‌റോ


പോര്‍ച്ചുഗീസിലെ വെന്നീസെന്നാണ്‌ സഞ്ചാരികള്‍ അവയ്‌റോയെ വിളിക്കുന്നത്‌.ഉപ്പുപാടങ്ങളും കടല്‍തീരവും കായലും അവയ്‌റോയുടെ പ്രത്യേകതയാണ്‌.പ്രധാന നഗരത്തിന്‍െ്‌റ മധ്യഭാഗത്തിലൂടെ കടന്നു പോകുന്ന കനാല്‍ അവയ്‌റോയെ രണ്ടായി വിഭജിക്കന്നു.നഗരത്തിന്‍െ്‌റ പുരാതന ഭാഗം മുക്കുവ കുടുംബങ്ങള്‍ പാര്‍ക്കുന്ന സ്ഥലമാണ്‌.ഇവിടത്തെ മീന്‍ ചന്ത യൂറോപ്പില്‍ പ്രസിദ്ധമാണ്‌.വോഗ നദിയാണ്‌ നഗരത്തിന്‍െ്‌റ മറ്റൊരു പ്രത്യേകത. നദി കടലുമായി സന്ധിക്കുന്ന സ്ഥലം കോസ്റ്റ നോവ എന്നാണ്‌ വിളിക്കുന്നത്‌.
അറ്റലാന്‍്‌റിക്‌ സമുദ്രത്തോട്‌ ചേര്‍ന്നുള്ള കടല്‍ത്തീരം മുന്‍സിപ്പാലിറ്റി ഭംഗിയായി പരിപാലിച്ചു പോരുന്നു.പ്രദേശത്തെ മീന്‍ സൂപ്പ്‌ പ്രസിദ്ധമാണ്‌. നിരവധി ജനങ്ങളാണ്‌ അവയ്‌റോയിലെ മീന്‍ സൂപ്പ്‌ രുചിക്കാന്‍ നിത്യേനെ എത്തുന്നത്‌.മീന്‍ വിഭവങ്ങള്‍ക്കു പുറമെ പ്രത്യേക കെയ്‌ക്കുകളം അവയ്‌റോയില്‍ നിര്‍മിക്കുന്നുണ്ട്‌.അവയ്‌റോയിലെ യൂണിവേഴ്‌സിറ്റി വിവിധ പഠനങ്ങള്‍ക്കു പ്രസിദ്ധമാണ്‌.

പോര്‍ത്തോ


പോര്‍ത്തോ വടക്കന്‍ പോര്‍ച്ചുഗല്ലിലെ പ്രധാനപ്പെട്ട നഗരമാണ്‌. പേരു സൂചിപ്പിക്കുന്നതു പോലെ തീരദേശ നഗരം.ദോറോ നദിയും അറ്റ്‌ലാന്റിക്‌ സമുദ്രവം കടി ചേരുന്ന അഴിമഖം പോര്‍ത്തോയുടെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. ദോറു നദി പോര്‍ത്തോയിലൂടെ ഒഴുകുന്ന വഴി മുന്തിരിക്കും വൈയിനിനും പ്രസിദ്ധമാണ്‌.പോര്‍ത്തോ വൈന്‍ ലോകത്താകമാനം പ്രസിദ്ധമാണ്‌.റോമാ സാമ്രാജ്യത്തിന്‍െ്‌റ വികസനത്തോടൊപ്പമാണ്‌ പോര്‍ത്തോ വികസിച്ചത്‌.പിന്നീട്‌ മൂര്‍ അധിനിവേശത്തില്‍ പോര്‍ത്തോ നഗരം തകര്‍ക്കപ്പെട്ടെങ്കിലും 982ല്‍ക്രിസ്‌ത്യന്‍ ആര്‍മി നഗരം തിരിച്ചു പിടിച്ചതായി ചരിത്രം പറയന്നു.പിന്നീട്‌ 1120ല്‍ ഡോണ തെരേസ നഗരപ്രദേശത്ത്‌ കെട്ടിടം പണിയാന്‍ അനുമതി നല്‍കി. മൂറൂകള്‍ക്കെതിരേ യദ്ധം ചെയ്യാന്‍ ഇംഗ്ലീഷ്‌ ഫെ്‌ളമിഷ്‌ ജര്‍മന്‍ പടയാളികള്‍ ലിസ്‌ബണിലേക്കു പോയത്‌ പോര്‍ത്തോയിലൂടെയാണ്‌.
പോര്‍ച്ചുഗല്‍ യൂറോപ്യന്‍ വാണിജ്യത്തിന്‍െ്‌റ പ്രധാന കവാടമായിരുന്ന കാലത്താണ്‌ പിന്നീടുള്ള പോര്‍ത്തോയുടെ വികസനം നടക്കുന്നത്‌.15ാം നൂറ്റാണ്ടില്‍ നഗരത്തില്‍ വലിയ കപ്പല്‍ കേന്ദ്രം സ്ഥാപിക്കപ്പെട്ടു.
1628ല്‍ അധികാരികളും പള്ളികളും നടപ്പിലാക്കിയ പുതിയ കരം നിയമത്തിനെതിരേ സ്‌ത്രീകള്‍ നടത്തിയ പ്രതിഷേധം പ്രസിദ്ധമാണ്‌. പിന്നീട്‌ 19ാം നൂറ്റാണ്ടില്‍ ഡോം മിഗേല്‍ രാജാവ്‌ പുതിയ പരിഷ്‌ക്കാരങ്ങള്‍ നഗരത്തില്‍ നടപ്പിലാക്കി.1878ല്‍ റിപ്‌ബ്ലിക്കന്‍ ചരിത്രത്തിലെ ആദ്യ പ്രതിനിധി പോര്‍ത്തോയില്‍ നിന്നും തെരഞ്ഞെടക്കപ്പെട്ടു.
ഇന്ന്‌
പഴയ നഗരം സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു പ്രസിദ്ധമാണ്‌.5 തിയറ്ററകളും 26 വിവിധ മ്യസിയവും പോര്‍ത്തോയുടെ സാംസ്‌ക്കാരിക പ്രൗഡി വിളിച്ചോതുന്നു.

ഗവേഷണ വിഭാഗം


ഗവേഷണ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളാണ്‌ മിനു യൂണിവേഴ്‌സിറ്റി നടത്തി വരുന്നത്‌.ഇതു വഴി യൂറോപ്പിലെ പ്രധാന ഗവേഷണ കേന്ദ്രമായി മാറാന്‍ മിനു യൂണിവേഴ്‌സിറ്റിക്കു അധികം സമയം വേണ്ടി വന്നില്ല.വിവിധ ഡിപ്പാര്‍ട്ടുമെന്‍്‌റുകളുമായുള്ള സംയോജിത പ്രവര്‍ത്തനങ്ങളും യണിവേഴ്‌സിറ്റി നടത്തിവരുന്നുണ്ട്‌.
പതിനൊന്ന്‌ വിഭാഗങ്ങളാണ്‌ യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്‌.സയന്‍സ്‌ സോഷ്യല്‍ സയന്‍സ്‌്‌ ഹെല്‍ത്ത്‌ സയന്‍സ്‌ എന്നീ വിഭാഗങ്ങളിലായാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌.
റിസര്‍ച്ച്‌ യണിറ്റകള്‍ സ്വയം കേന്ദ്രീകകൃത പവര്‍ത്തനങ്ങളാണ്‌ നടത്തി വരുന്നത്‌.ഇത്തരം സെന്‍്‌ററുകള്‍ പുതിയ പഠനങ്ങള്‍ നടത്തുന്നതിലം അവ പരിപോഷിപ്പിക്കുന്നതിലും ഉത്തരവാദിത്വപ്പെട്ടതാണ്‌.ഇത്തരം സെന്റ്‌റുകളടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക സെനറ്റകളും യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോടെക്‌നോളജി ആന്‍്‌റ്‌ ബയോ എന്‍ജിനീറിംഗ്‌
ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ നാനോസ്‌റ്റക്‌ച്ചേഴ്‌സ്‌ നാനോ മോഡല്‍സ്‌ ആന്‍്‌റ്‌ നാനോ പ്രാഡക്ട്‌സ്‌ എന്നിവയുടെ ലബോറട്ടറികളും യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
(തുടരം)

മിനു യൂണിവേഴ്‌സിറ്റി


പോര്‍ച്ചുഗല്ലിലെ വടക്കന്‍ മേഖലയിലെ പ്രധാന യൂണിവേഴ്‌സിറ്റിയാണ്‌ മിനു യൂണിവേഴ്‌സിറ്റി.പോര്‍ച്ചുഗീസ്‌ ഭാഷ പംിക്കാനായി യൂണിവേഴ്‌സിറ്റിയില്‍ എത്തിയപ്പോഴാണ്‌ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ വിവിധ വിഷയങ്ങളിലായി ഗവേഷണം നടത്തുന്നതായുള്ള അറിവു കിട്ടന്നത്‌.
1973ല്‍ സ്ഥാപിതമായ യൂണിവേഴ്‌സിറ്റിയില്‍ 16000യിരത്തിലധികം വിദ്യാര്‍ഥികളാണുള്ളത്‌.തദ്ദേശീയ സ്‌കൂളുകളായും സാമൂഹിക സാമ്പത്തിക മേഖലകളിലും യൂണിവേഴ്‌സിറ്റി വലിയ സംഭാവനയാണ്‌ നല്‍കിയിട്ടുള്ളത്‌.
ഞാന്‍ താമസിക്കുന്ന (ബ്രാഗ)സ്ഥലത്തിനു സമീപത്താണ്‌ യൂണിവേഴ്‌സിറ്റിയടെ പ്രധാന കെട്ടിടം സ്ഥാപിച്ചിട്ടള്ളത്‌. യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ചുള്ള കടുതല്‍ വിവരണം നാളെ.

വിയേനാ ദു കസ്‌റ്റേലോ


അറ്റ്‌ലാന്‍്‌റിക്‌ സമുദ്രത്തിലേക്ക്‌ നീല കിരണങ്ങള്‍ പായിച്ചാണ്‌ സൂര്യന്‍ വിയേനാ ദു കസ്‌റ്റേലോവില്‍ ഉദിക്കുന്നത്‌.ലിമാ നദി കടലില്‍ ചേരുന്നതും വിയേനാ ദു കസ്‌റ്റേലോവിലാണ്‌.ബ്രാഗ, പോര്‍ത്തോ, വിഗോ(സ്‌പെയിന്‍) എന്നീ പ്രദേശങ്ങളുമായി വിയേനാ ദു കസ്‌റ്റേലോ ത്രികോണ ബന്ധമാണ്‌ പുലര്‍ത്തുന്നത്‌. മൂന്നു പ്രദേശത്തു നിന്നും ഏകദേശം 65കിലോമീറ്റര്‍ ദരമാണ്‌ വിയേനോ ദൂ കസ്‌റ്റേലോയിലേക്കുളളത്‌.
പ്രകൃതി നിര്‍മിക്കുകയും മനുഷ്യന്‍ സംരക്ഷിക്കുകയും ചെയ്യുന്ന അസുലഭ മനോഹാരിതയുടെ കേന്ദ്രം കൂടിയായാണ്‌ എനിക്കു വിയേനോ ദു കസ്‌റ്റേലോയില്‍ അനുഭവപ്പെട്ടത്‌. പുഴയം കടലും ചേരുന്നതിന്‍െ്‌റ മനോഹര ദൃശ്യം കസ്‌റ്റേലോയിലെ സാന്‍്‌റ ലൂസിയ മലനിരകളില്‍ നിന്നും നമുക്കു ദര്‍ശിക്കാനാവും.സ്വര്‍ണനിറമാര്‍ന്ന കടല്‍ക്കരയാണ്‌ വിയേനോ ദു കസ്‌റ്റേലോയിലെ മറ്റൊരു മനോഹാരിത.സാന്‍്‌റലൂസിയയിലടെ കാല്‍നടയായോ സൈക്കിളിലോ നീങ്ങുക രസകരമാണ്‌.യാത്രയ്‌ക്കിടയില്‍ ഒരു വാട്ടര്‍ മില്ലോ വെള്ളച്ചാട്ടമോ ഒര പള്ളിയോ നമ്മള്‍ കണ്ടുമുട്ടും.
വിയനാദോ കസ്‌റ്റേലോ നഗരം ജീവിക്കുന്ന ഒരു മൂ്യസിയമാണ്‌.എണ്ണമറ്റ ചരിത്ര സംഭവങ്ങളുടെ ദൃസാക്ഷി.മിനു റീജിയണിലെ സമ്പുഷ്ടമായ ഫോക്‌ലോറിന്‍െ്‌റ തലസ്ഥാനം കൂടിയാണ്‌ കസ്‌റ്റേലോ.
കബേദലോ, എറിയോസ, കറേസോ, സാന്‍്‌റ ലസിയ ,നഗൈറ സ്‌നോറ ദ മിനു തുടങ്ങിയവയാണ്‌ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.
മേയ്‌ മാസം മുതല്‍ കസേ്‌റ്റേലേവില്‍ ഉത്സവകാലമാണ്‌.റോസാപൂക്കളടെ ഉത്സവം.ഉത്സവത്തില്‍ പങ്കെടുക്കാനായി മെയ്‌മാസത്തില്‍ വീണ്ടും തിരിച്ചെത്താമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ വിയനദോ കസ്‌റ്റേലോവില്‍ നിന്നും മടങ്ങി.

പോന്ത്‌ ദ്‌ ബാര്‍ക്ക



പോന്ത്‌ ദ്‌ ബാര്‍ക്ക മലനിരകളാല്‍ ചുറ്റപ്പെട്ട മുന്‍സിപ്പാലിറ്റിയാണ്‌.പ്രധാന കേന്ദ്രത്തിന്‍െ്‌റ ഇടത്തു ഭാഗത്തായാണ്‌ ലിമ നദി ഒഴുകുന്നത്‌.തീരദേശവും ഉള്‍നാടന്‍ വിപണിയുമായി ബന്ധപ്പെടുന്നതില്‍ പോന്ത ദ്‌ ബാര്‍ക്ക വലിയ പങ്കാണ്‌ വഹിക്കുന്നത്‌.പ്രീ റോമന്‍ കാലഘട്ടവുമായും പോന്ത്‌ ദ്‌ ബാര്‍ക്ക ബന്ധപ്പെട്ടു കിടക്കുന്നു.
താഴ്‌ വരകളും വന്യജീവി സങ്കേതത്തിലും ഒതുങ്ങന്നതല്ല പോന്ത്‌ ദ്‌ ബാര്‍ക്കയിലെ മനോഹാരിത.പോര്‍ച്ചുഗീസിലെ ദേശീയ പാരമ്പര്യ പൈതൃകവും പോന്ത്‌ ദ്‌ ബാര്‍ക്ക സംരക്ഷിക്കുന്നുണ്ട്‌.പോന്ത്‌ ദ്‌ ബാര്‍ക്കയിലെ പകുതിയോളം സ്ഥലങ്ങള്‍ ദേശീയ ഉദ്യാനവുമായി ബന്ധപ്പെട്ടു കിടക്കന്നു.
മുന്‍സിപ്പാലിറ്റിയിലുടനീളം ചെറുതും വലുതുമായ നദികള്‍ തോടുകള്‍ കായലുകള്‍ നദീതടങ്ങള്‍ വെള്ളച്ചാട്ടങ്ങള്‍ കാടിന്‍െ്‌റ വന്യത.പ്രകൃതിയോടടുത്തുനില്‍ക്കുന്ന അനുഭൂതി.
വിവിധ തരത്തിലുള്ള എക്‌സ്‌കര്‍ഷനുകള്‍ക്കായി നടവഴികളും കായിക പദ്ധതികളും മന്‍സിപ്പാലിറ്റി ഒരക്കിയിട്ടുണ്ട്‌.മലമുകളിലേക്ക്‌ ബൈക്കിംഗ്‌ നടത്തുക യുവാക്കളുടെ പ്രധാന വിനോദമാണ്‌.
സാഹസിക വിനോദങ്ങളില്‍ താത്‌പര്യമില്ലാത്തതിനാല്‍ ഞാന്‍ ബൈക്കിംഗിനു മുതിര്‍ന്നില്ല.എങ്കിലം പലവഴികളം പിന്നിട്ട്‌ പോന്ത്‌ ദ്‌ ബാര്‍ക്കയടെ ഒരു ഭാഗമായി മാറി.

(തുടരും)

ചരിത്രനഗരയില്‍



പോന്തലിമ പട്ടണം പോര്‍ച്ചുഗല്ലിലെ ആദ്യത്തെ മുന്‍സിപ്പാലിറ്റികളിലൊന്നാണ്‌.തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു സ്വയംഭരണാവകാശം ലഭിച്ചു തുടങ്ങുന്നത്‌ പോന്തലിമയില്‍ നിന്നാണ്‌.പോന്ത്‌ ലിമയ്‌ക്കു കുറുകെയാണ്‌ ലിമാ നദിഒഴുകുന്നത്‌.നദിയുടെ ഇരുകരകളേയും ബന്ധിപ്പിച്ച്‌ കറ്റന്‍ പാലവും പണിതിട്ടുണ്ട്‌.പാലം പണിതതിനു ശേഷം മാമ്രാണ്‌ പട്ടണത്തിനു പോന്ത്‌ ലിമാ എന്ന പേരു നിര്‍ദേശിക്കപ്പെട്ടത്‌.പോര്‍ച്ചുഗല്ലിലെ മിക്ക പട്ടണങ്ങള്‍ക്കുമുളളതു പോലെ റോമാ സാമ്രാജ്യത്വത്തിന്‍െ്‌റ അവശിഷ്ടങ്ങള്‍ പട്ടണത്തില്‍ ദൃശ്യമാണ്‌. 320കിലോമീറ്റര്‍ വിസ്‌തൃതിയുള്ള മുന്‍സിപ്പാലിറ്റി വിയനദോ കസ്‌റ്റേലോ ജില്ലയിലാണ്‌ ഉള്‍പ്പെട്ടിട്ടുള്ളത്‌.51 പള്ളികള്‍ ഉള്‍പ്പെട്ടതാണ്‌ മുന്‍സിപ്പാലിറ്റിയുടെ വിസ്‌തൃതി.51 പള്ളികള്‍ 51 ഗ്രാമങ്ങള്‍.എല്ലാ രണ്ടാം തിങ്കളാഴ്‌ച്ചയും രാജ്യത്തെത്തന്നെ ഏറ്റവും വലിയ ഗ്രാമീണ ചന്ത പോന്ത്‌ ലിമയില്‍ നടക്കും.നിരവധി ജനങ്ങളാണ്‌ ചന്തയില്‍ വന്നു പോകുന്നത്‌.
ബറോക്ക്‌ മാതൃകയിലുള്ള കെട്ടിടങ്ങളാണ്‌ പോന്ത്‌ ലിമയിലുള്ളത്‌.പ്രദേശത്തെ റസ്‌റ്റോറന്‍്‌റുകളില്‍ മിക്കതും തദ്ദേശീയ ഭക്ഷണത്തിനും വീഞ്ഞിനും പ്രസിദ്ധമാണ്‌.നദീ തടത്തിലെ പ്രധാന ആകര്‍ഷണം വിശാല മായ പാര്‍ക്കാണ്‌. കടല്‍ക്കരയിലെന്നതു പോലെ വിശാലമാണ്‌ പാര്‍ക്ക്‌.അതിനാല്‍ തന്നെ വിദേശീയരുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നായി പോന്ത്‌ലിമ മാറി.ഒരു പകല്‍ മുഴുവന്‍ ചിലവഴിക്കാനുള്ള സ്ഥലം പോന്ത്‌ ലിമയിലുണ്ട്‌.പോന്ത്‌ ദ്‌ ബാര്‍ക്കയില്‍ കൂടി സന്ദര്‍ശിക്കേണ്ടതുള്ളതിനാല്‍ ഞങ്ങള്‍ സന്ദര്‍ശനം ചുരുക്കി.
(തുടരും)

ലിമാനദിക്കരയിലെ പട്ടണങ്ങള്‍


ലിമാ നദിക്കരയിലൂടെ യാത്രപുറപ്പെടും മുമ്പ്‌ നദിയെക്കുറിച്ചും നദിക്കരയിലെ പട്ടണങ്ങളെക്കുറിച്ചും ഒര വിവരണം കുറിച്ചിടാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിരന്നു.തേറസ്‌ ദ്‌ ബോറോയിലെ യാത്രയ്‌ക്കു ശേഷം രണ്ടാഴ്‌ച്ചയോളം ഞങ്ങള്‍ കണ്ടുമുട്ടിയിരന്നില്ല.ബ്രാഗയിലെ ടൂറിസിം ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ആവേശം നല്‍കുന്നതായരന്നു.
പോര്‍ച്ചുഗല്ലിലെ മറ്റെല്ലാ നദികളേയും പോലെ ലിമാനദിയുടെ ഉത്ഭവം സ്‌പെയിനിലെ ഗലീസയില്‍ നിന്നാണ്‌. സ്‌പെയിനിലൂടെ 41 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച നദി ലിന്‍േ്‌റാസോയിലടെ പോര്‍ച്ചുഗല്ലിലെത്തും.തടര്‍ന്ന്‌ പോര്‍ച്ചുഗല്ലിലൂടെ 108 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്‌ അറ്റലാന്‍്‌റിക്‌ സമുദ്രവുമായി സന്ധിക്കും.
ലിന്‍േ്‌റാസോ പോര്‍ച്ചുഗല്ലിലെ പ്രധാന ഡാമുകളില്‍ ഒന്നാണ്‌.പോന്ത്‌ ദ്‌ ബാര്‍ക്ക , പോന്ത്‌ ദ്‌ ലീമാ എന്നീ രണ്ടു പട്ടണങ്ങളാണ്‌ നദിക്കരയിലുള്ളത്‌.റോമന്‍ കാലഘട്ടത്തില്‍ തന്നെ പ്രസിദ്ധമായ നദിയെ ലേത്തസ്‌ എന്നാണ്‌ ഗ്രീക്ക്‌ പണ്ഡിതന്‍ ഇസ്‌ത്രാബോ വിളിച്ചിരുന്നത്‌.മറവിയുടെ നദിയെന്നാണ്‌ ലീമാ നദിയെ റോമാക്കാര്‍ വിളിച്ചിരുന്നത്‌.ലീമാ നദിയെക്കുറിച്ച്‌ ഐതിഹ്യങ്ങളം നിലവിലുണ്ട്‌. 138 ബിസിയില്‍ റോമന്‍ ജനറല്‍ ഡേസിമോസ്‌ ജസിയസ്‌ ബ്രൂട്ടസ്‌ നദി മറിച്ചു കടക്കാന്‍ ഭയപ്പെട്ടിരുന്നതായും നദി മറിച്ചു കടന്നാല്‍ ഓര്‍മ്മ നഷ്ടപ്പെടുമെന്നു കരുതി സഹയോദ്ധാക്കളെ എപ്പോഴും പേരെടുത്ത്‌ വിളിച്ച്‌ അഭിസംബോധന നടത്തിയതായും ചരിത്രത്തില്‍ പറയുന്നുണ്ട്‌.
ചരിത്രവും ഇതഹാസങ്ങളും ഇങ്ങനെയെന്നിരിക്കേ ഞാന്‍ ഒരു എസ്‌.എം.എസ്‌ ഡോക്ടര്‍ക്കയച്ചു. നാളെ പോന്ത്‌ ലീമാ!!!

(തുടരും)

വിലറിഞ്ഞോ ദാസ്‌ ഫോര്‍ണസ്‌(അണക്കെട്ടുവിഴുങ്ങിയ ഗ്രാമം)


വിലറിഞ്ഞോ ദാസ്‌ ഫോര്‍ണസ്‌ ഇന്നൊരു അണക്കെട്ടാണ്‌. 1970ല്‍ ഇതേ പേരില്‍ അവിടെ ഒരു ഗ്രാമമുണ്ടായിരന്നു.അണക്കെട്ടി റിയൂ ഹോമേന്‍(ഒരു നദിയുടെ പേര്‍, റിയൂ നദി ഹോമേന്‍ പുരുഷന്‍) തടയപ്പെട്ടപ്പോള്‍ നദി പതുക്കെ ഗ്രാമത്തെ വിഴുങ്ങി ക്യാമ്പിംഗിലെ വിശ്രമത്തിനു ശേഷം വിലറിഞ്ഞോ ദാസ്‌ ഫോര്‍ണസ്‌ മ്യൂസിയം സന്ദര്‍ശിക്കുന്നതിനിടയിലാണ്‌ ഡോക്ടര്‍ ഇങ്ങനെ വിശദീകരിച്ചത്‌.മുങ്ങിപ്പോയ ഗ്രാമത്തിന്‍െ്‌റ സ്‌മരണയ്‌ക്കായി അണക്കെട്ടു നിര്‍മിക്കുന്നതിനു മുമ്പ്‌ ഗ്രാമത്തില്‍ നിന്നും ശേഖരിച്ച കല്ലും മരവും മണ്ണും ഉപയോഗിച്ചാണ്‌ ഈ മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്‌.മ്യൂസിയം എനിയ്‌ക്കു രക്തസാക്ഷി സ്‌മാരകമായാണ്‌ അനുഭവപ്പെട്ടത്‌.
മ്യൂസിയത്തിലെ സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങും വഴി ക്യാമ്പിനോടു ചേര്‍ന്നുള്ള ചെറിയ കടകളില്‍ നിന്ന്‌ നാളേക്കാവശ്യമായ ഭക്ഷണവും വെള്ളവും ശേഖരിക്കാന്‍ എന്‍െ്‌റ സഹയാത്രികര്‍ തിരക്കു കട്ടിക്കൊണ്ടിരന്നു.ആവശ്യമായ സാധനങ്ങള്‍ വാങ്ങി ഞാനും തിരിച്ചു ക്യാമ്പിലേക്കു മടങ്ങി
_________________________________________________________

രാവിലെ പോര്‍ത്തേലോ ദ ഹോമേന്‍(ഹോമേന്‍ നദി സ്‌പെയിനില്‍ നിന്നും പോര്‍ച്ചുഗല്ലിലേക്ക്‌ പ്രേവേശിക്കുന്ന വഴി സന്ധിക്കാമെന്ന പറഞ്ഞ്‌ ഡോക്ടര്‍ യാത്രയായി.വിലറിഞ്ഞോ ദാസ്‌ അണക്കെട്ടിലേക്ക്‌ ക്യാമ്പില്‍ നിന്നും 4 കിലോമീറ്റര്‍ ദരമുണ്ട്‌.അണക്കെട്ടു സന്ദരമാണ്‌ ഈ അണക്കെട്ടില്‍ നിന്നാണ്‌ പോര്‍ച്ചുഗല്ലിലെ വടക്കന്‍ മേഖലയിലേക്കാവശ്യമായ വൈദ്യുതി ഉത്‌പാദനം നടത്തുന്നത്‌.അണക്കെട്ടു പരിസരം വീക്ഷിച്ച്‌ ഞങ്ങള്‍ നീങ്ങിയത്‌ അല്‍ബര്‍ഗറിയയിലേക്കാണ്‌.
അല്‍ബര്‍ഗറിയ ഒര സ്വപ്‌ന നഗരിയാണ്‌.ഹരിത വര്‍ണ്ണ മേഖല.ഇവിടെ തങ്ങി ഉച്ചഭക്ഷണം കഴിക്കുവാനുള്ള തീരമാനത്തിലേക്ക്‌ ഞങ്ങളെത്തി.ഇവിടെ സഞ്ചാരികള്‍ക്കു നദിയില്‍ കുളിക്കുവാനം വിനോദത്തിനും അവസരമുണ്ട്‌.
അല്‍ബര്‍ഗരിയയിലെ സ്വപ്‌ന നഗരവാസം അവസാനിപ്പിച്ച്‌ ഞങ്ങള്‍ യാത്ര അവസാനിപ്പിക്കുന്നതിനായി പൊര്‍ത്തേലോ ദ ഹോമേമിലേക്കു നീങ്ങി.തേറസ്‌ ദ്‌ ബോറോ ദേശീയ ഉദ്യാനത്തില്‍ ഇനിയും സ്ഥലങ്ങള്‍ കണ്ടു തീര്‍ക്കാനുണ്ട്‌. ഹെക്ടര്‍ പ്രദേശത്തു പരന്നു കിടക്കുന്നതിനാല്‍ മുഴുവന്‍ നടന്നു കാണുക പ്രയാസവുമാണ്‌.
ഞാന്‍ പിന്നിട്ട വഴികള്‍പോലെ നിരവധി ട്രക്കിംഗ്‌ റൂട്ടകള്‍ പാര്‍ക്കില്‍ ബാക്കിയുണ്ട്‌.ഡോക്ടറോടൊത്ത്‌ തെര്‍മസ്‌ ദ്‌ ഗേറയിലേക്കു മടങ്ങുമ്പോള്‍ അടുത്ത ഒരവസരത്തില്‍ മറ്റൊരു ട്രക്കിംഗ്‌ റൂട്ട്‌ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച്‌ സചിപ്പിച്ചു.
തെര്‍മസ്‌ ദ്‌ ഗേറയിലാണ്‌ ഞങ്ങള്‍ അത്താഴത്തിനെത്തിയത്‌.പ്രത്യേക തരം വെള്ളം ഉപയോഗിച്ചുള്ള ചികിത്സയ്‌ക്കു പ്രസിദ്ധമാണിവിടം.റോമന്‍ കാലഘട്ടം മതല്‍ ചികിത്സ നിലവിലുണ്ട്‌. 18ാം നൂറ്റാണ്ടില്‍ ചികിത്സാ സൗകര്യം വികസിപ്പിച്ചു.ഹൈഡ്രോതെറാപ്പി ഫിസിയോതെറാപ്പി ഇലക്‌ട്രോതെറാപ്പി എന്നീ ചികിത്സകളാണ്‌ ഇവിടെ നടത്തുന്നത്‌.
അത്താഴം കഴിഞ്ഞ്‌ എവിടേയും തങ്ങാതെ തിരിച്ച്‌ ബ്രാഗയിലേക്കു മടങ്ങാന്‍ ഞങ്ങള്‍ തീരമാനിച്ചു

(തുടരും)

റോമന്‍ പാതയിലൂടെ



അറ്റ്‌ലാന്‍്‌റിക്‌ തീരത്തിനും സ്‌പാനിഷ്‌ അതിര്‍ത്തിക്കും ഇടയിലടെ യൂറോപ്പിനു നഷ്ടപ്പെട്ട വന്യ സംസ്‌കൃതിക്കിടയിലൂടെയുള്ള യാത്രയായാണ്‌ റോമന്‍ മിലിറ്ററി റോഡ്‌ പിന്നിട്ടപ്പോള്‍ എനിക്ക്‌ അനഭവപ്പെട്ടത്‌.ഈ വഴിയിലൂടെ നടന്നല്ലാതെ പ്രദേശത്തിന്‍െ്‌റ സൗന്ദര്യം ആസ്വദിക്കൂക പ്രയാസമാണ്‌.വൈവിദ്യം കൊണ്ടും വിസ്‌തൃതി കൊണ്ടും `പെനീദ ഗേറസ്‌' മലനിരകള്‍ക്കിടയിലുള്ള ഈ വഴി മനുഷ്യനെ വിസ്‌മയിപ്പിക്കും.
റിയൂ കാല്‍ദ മറീഞ്ഞയില്‍ നിന്ന്‌ രാവിലെ ബസിലാണ്‌ `കവിദ'വിലെത്തിയത്‌.നീണ്ട കാല്‍ നട യാത്രയ്‌ക്ക്‌്‌ ആരോഗ്യം സമമതിക്കില്ലെന്ന്‌ ഡോക്ടര്‍ പറഞ്ഞപ്പോള്‍ നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന സംഘവുമായി പോകാന്‍ ഞാന്‍ തയാറെടക്കുകയായിരന്നു.`സേറാ ദ ഗേറസില്‍' വച്ചു കാണാമെന്ന്‌ പറഞ്ഞ്‌ ഡോക്ടറും സമാന്തര പാതയിലൂടെ കാറില്‍ യാത്ര തടര്‍ന്നു.
ആട്ടിടയന്മാരും റോമാക്കാരും ഉപേക്ഷിച്ച പോയ ഇടവഴിയിലൂടെ ഞങ്ങള്‍ പത്തു പേരടങ്ങിയ സംഘം നടന്നു നീങ്ങി പതിഞ്ഞൊഴുകിയ നദീ തടത്തിലടെ പരുക്കന്‍ പാറകളിലേക്ക്‌ പിന്നെ വന്യമായ കുന്നില്‍ മുകളിലേക്ക്‌. പെനീദ ഗേറസ്‌ യൂറോപ്പിലെ ഒറ്റപ്പെട്ട ട്രക്കിംഗ്‌ റൂട്ടൂകളിലൊന്നാണ്‌.അതിനാല്‍ തന്നെ സ്വദേശിയരും വിദേശിയരുമായി നിരവധി പേരാണ്‌ സ്‌പ്രിംഗ്‌ സമ്മര്‍ സീസണില്‍ ഇവിടം സന്ദര്‍ശിക്കുന്നത്‌.
വഴിയിലടനീളം മെഗാലിറ്റിക്കുകളം റോമന്‍ ശിലാ ലിഖിതങ്ങളം ചിതറിക്കിടക്കന്നു.മധ്യകാലഘട്ടത്തിന്‍െ്‌റ പ്രതീതി `സെല്‍റ്റ'ുകളടെ അവശിഷ്ടങ്ങളം സഞ്ചാരികളെ എന്നും വിസ്‌മയിപ്പിക്കും.
റോമാ സാമ്രാജ്യം പണിത റോഡകള്‍ പലതും ഗതാഗതത്തിനു മാത്രമാണ്‌ ഉപയോഗിച്ചിരന്നത്‌.എന്നാല്‍ പെനീദ ഗേറസിലെ ഈ വഴി റോമാക്കാര്‍ മിലിറ്ററി ആവശ്യത്തിനു മാത്രമാണ്‌ ഉപയോഗിച്ചിരുന്നതെന്ന പറയപ്പെടന്നു.കല്ലു പാകിയ വഴികളാണ്‌ റോമാക്കാരുടെ മറ്റൊരു പ്രത്യേകതയായി പറയുന്നത്‌. വഴികള്‍ എപ്പോഴം ഉണങ്ങിക്കിടക്കണമെന്ന കാര്‍ക്കശ്യം അവര്‍ക്കുണ്ടായിരന്നതായും പറയന്നു. സീസറിനു ശേഷമാണ്‌ റോമാക്കാര്‍ റോഡുകള്‍ക്കു പേരിടാന്‍ തുടങ്ങിയത്‌
ഞങ്ങള്‍ പിന്നിട്ട വഴി ഒന്നാം നറ്റാണ്ടു മതല്‍ നാലാം നറ്റാണ്ട വരെയള്ള കാലത്തു പണിതീര്‍ത്തതാണെന്ന്‌ ശിലകളില്‍ രേഖപ്പെടുത്തിയിരന്നു.
പരുക്കന്‍ വഴിയിലടെ ഏകദേശം ഏഴു മണിക്കര്‍ നടന്നാല്‍ മാത്രമാണ്‌ 20കിലോമീറ്റര്‍ ദരം പിന്നിടാന്‍ സാധിക്കുക.ഗേറസ്‌ ക്യാമ്പിലെ ഉച്ചഭക്ഷണത്തിനു ശേഷം നീങ്ങിയ സംഘം സന്ധിക്കുന്ന സ്ഥലം സേറാ ദ ഗേറസിലാണ്‌.വിയര്‍ത്തു കിതച്ച്‌ ഞാന്‍ അവിടെ എത്തുമ്പോള്‍ ഡോക്ടര്‍ എന്നെ കാത്തു നില്‍പ്പുണ്ടായിരന്നു.
വിശ്രമ സ്ഥലത്തേക്കു നീങ്ങാന്‍ തിടുക്കപ്പെടന്ന സംഘത്തില്‍ നിന്നു ഞാന്‍ പിന്നിട്ട വഴിയിലേക്കു തിരിഞ്ഞു നോക്കി.എന്തു പറ്റി ഡോക്ടര്‍ ചോദിച്ച.ഞാന്‍ ചിരിച്ചു ഒന്നമില്ല.എങ്കിലും ചെവിയില്‍ റോമന്‍ പടയാളികളുടെ പടഹധ്വനികള്‍... ഒര പക്ഷെ തോന്നിയതാവാം...
(തുടരും)

തേറസ്‌ ദ്‌ ബോറോയിലേക്ക്‌


ബ്രാഗയിലെ (ഒരു പോര്‍ച്ചഗീസ്‌ നഗരം) ഒരു റസ്‌റ്റോറന്‍്‌റില്‍ വച്ചാണ്‌ വീണ്ടും ഡോക്ടറെ കാണുന്നത്‌.കഴിഞ്ഞ ആഴ്‌ച്ചാവധിയില്‍ കണ്ടു പിരിയുമ്പോള്‍ ഡോക്ടര്‍ തേറസ്‌ ദ്‌ ബോറോയെക്കുറിച്ച്‌ സൂചിപ്പിച്ചിരന്നു. മുഖവുരയില്ലാതെ ഡോക്ടര്‍ ചോദിച്ചു എന്തു തീരമാനിച്ചു.തേറസ്‌ ദ്‌ ബോറോ മനോഹരമാണ്‌.ഞാന്‍ ചിരിച്ചു അതെ പോര്‍ച്ചുഗല്ലിലെ മനോഹരമായ സ്ഥലങ്ങള്‍ കാണാന്‍ തന്നെയാണ്‌ ഞാന്‍ ഇവിടെ എത്തിയത്‌.പോര്‍ച്ചുഗല്ലില്‍ എത്തിയതില്‍പ്പിന്നെ എന്‍െ്‌റ സുഹൃത്തായും ഗൈഡായും ഡോക്ടര്‍ കൂടെയുണ്ട്‌. എങ്കില്‍ നാളെ രാവിലെ സന്ധിക്കാമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ പിരിഞ്ഞു,
രാവിലെ യാത്രയ്‌ക്കായുള്ള സാമഗ്രികളുമായി ഒരുങ്ങി നില്‍ക്കുമ്പോഴേക്കും ഡോക്ടര്‍ കാറുമായി എന്‍െ്‌റ താമസ സ്ഥലത്തെത്തിയിരന്നു.
ബ്രാഗയില്‍ നിന്ന്‌ മപ്പതു കിലോമീറ്റര്‍ ദരം യാത്ര. യാത്രയ്‌ക്കിടയില്‍ സ്ഥലത്തെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ ഡോക്ടര്‍ വിശദീകരിച്ചു.തേറസ്‌ ദ്‌ ബോറോ വടക്കന്‍ പോര്‍ച്ചുഗല്ലിലെ പ്രധാനപ്പെട്ട വനാന്തരമേഖലയാണ്‌.`മിനു റീജിയണില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത്‌ ഒന്നാം നൂറ്റാണ്ട മുതല്‍ നാലാം നൂറ്റാണ്ടു വരെയള്ള റോമന്‍ സാമ്രാജ്യത്ത്വത്തിന്‍െ്‌റ അവശിഷ്ടങ്ങളം വീക്ഷിക്കാന്‍ സാധിക്കും.

വിശദീകരണം അവസാനിക്കമ്പോഴേക്കും ഞങ്ങള്‍ തെറസ്‌ ദ്‌ ബോറോ മുന്‍സിപ്പാലിറ്റിയടെ സ്വാഗത കവാടം കടന്നിരന്നു.

`ബെം വിന്‍തോ'(സ്വാഗതം) യൂറോപ്പിലെ ഗ്രീന്‍ മന്‍സപ്പാലിറ്റി ഞങ്ങള്‍ക്ക്‌ സ്വാഗതമേകി. ഞങ്ങള്‍ നേരെ ടൂറിസം ഇന്‍ഫൊര്‍മേഷന്‍ സെന്‍്‌ററിലേക്കു നീങ്ങി.ഇന്‍ഫൊര്‍മേഷന്‍ സെന്‍്‌ററില്‍ നിന്നും ലഭിച്ച റൂട്ട്‌ മാപ്പ്‌ പരിശോധിച്ചപ്പോള്‍ പ്രധാനമായും എട്ടു സ്ഥലങ്ങളാണ്‌ സന്ദര്‍ശിക്കാനുള്ളതെന്നു വ്യക്തമായി.
റിയൂ കാല്‍ദ മറീഞ്ഞ റോമന്‍ മിലിറ്ററി റോഡ്‌ എത്തനോഗ്രാഫിക്ക്‌ മ്യസിയം പാര്‍ത്തണ്‍ സെയിന്‍്‌റ്‌ ഓഫ്‌ യറോപ്പ്‌ തെര്‍മല്‍ സ്‌പ്രിംഗ്‌സ്‌ പിനേദ ജെറിയസ്‌ നാഷണല്‍ പാര്‍ക്ക്‌ പെഡസ്‌ട്രിയന്‍ ട്രയില്‍സ്‌ ഹാന്‍്‌റ്‌ ക്രാഫ്‌റ്റ്‌ നാഷണല്‍ പ്രോഡക്ടസ്‌ ഗാസ്‌ട്രോണമി

പാക്കേജ്‌ വ്യക്തമാകണമെങ്കില്‍ രണ്ടു ദിവസം തേറസ്‌ ദ്‌ ബോറോയില്‍ തങ്ങേണ്ടി വരും.അടത്തു കണ്ട ഒരു ഹോട്ടലില്‍ മുറി ബുക്ക്‌ ചെയ്‌ത്‌ ഞങ്ങള്‍ ആദ്യ പടിയെന്ന വണ്ണം റിയൂ കാല്‍ദോ മറീഞ്ഞയിലേക്കു നീങ്ങി

റിയ കാല്‍ദോ മറീഞ്ഞ(കാല്‍ദോ തടാകം)
കാല്‍ദോ തടാകത്തിലേക്കു യാത്ര തുടരന്നതിനിടയില്‍ ഡോക്ടര്‍ ചോദിച്ചു രഘുവിനു വാട്ടര്‍ സ്‌പോര്‍ട്‌സില്‍ താത്‌പര്യമണ്ടോ വാട്ടര്‍ സ്‌്‌പോര്‍ട്‌സ്‌ ഇല്ല അപ്പോള്‍ മനസില്‍ ഓര്‍മ വന്നത്‌ തൃശരിലെ നമ്പഴിക്കാട്ടിലെ കുളങ്ങളാണ്‌ ഞാന്‍ ചിരിച്ചു ഡോക്ടര്‍ ചോദ്യ ഭാവത്തില്‍ നോക്കിയപ്പോള്‍ പറഞ്ഞു ഐ വാസ്‌ എ സ്വിമ്മര്‍.ഡോക്ടര്‍ പറഞ്ഞ മറീഞ്ഞ തടാകം ടറിസത്തിനും വാട്ടര്‍ സ്‌പോര്‍ട്‌സിനുമള്ളതാണ്‌. മനോഹാരിതയില്‍ എന്നെ വിസ്‌മയിപ്പിച്ച തടാകങ്ങളില്‍ ഒന്നാണ്‌ മറീഞ്ഞ തടാകം. ഹെക്ടര്‍ പ്രദേശത്ത്‌ വ്യാപിച്ചു കിടക്കന്ന തടാകം കുന്നകളാല്‍ ചറ്റപ്പെട്ട്‌ സംരക്ഷിതമാണ്‌.ടൂറിസ്‌റ്റകള്‍ക്കായുള്ള പ്രത്യേക ബോട്ടുകളിലൊന്ന്‌ ഞങ്ങള്‍ ബക്കു ചെയ്‌തു. യാത്ര തടങ്ങുമ്പോള്‍ ഡോക്ടര്‍ പറഞ്ഞ പ്ലീസ്‌്‌ ടേക്‌ യുവര്‍ കോട്ട്‌ യാത്രയ്‌ക്കൊപ്പം ഞങ്ങളെതഴുകി പതിയെ കാറ്റം ഒഴകിക്കൊണ്ടിരന്നു.ബോട്ടുയാത്ര കഴിഞ്ഞ്‌ കരയ്‌ക്കടുത്തപ്പോള്‍ ഞാന്‍ ഡോക്ടറോടു പറഞ്ഞു യു ആര്‍ റൈറ്റ്‌ ദിസ്‌ ഈസ്‌ എ ബ്യട്ടിഫള്‍ പ്ലേസ്‌. ഡോക്ടര്‍ ചിരിച്ചു.
(തുടരും)



THE BURIAL OF THE DEAD

APRIL is the cruellest month, breeding
Lilacs out of the dead land, mixing
Memory and desire, stirring
Dull roots with spring rain.
Winter kept us warm, covering
Earth in forgetful snow, feeding
A little life with dried tubers.

T.S.Eliot

ഇത്‌ ഒരു യാത്രയുടെ തുടക്കമാണ്‌.പോര്‍ച്ചുഗലിലേക്ക്‌ യാത്ര തിരിക്കും മുമ്പ്‌ ഒരു യാത്രാ വിവരണവും മനസില്‍ ഉറപ്പിച്ചിരുന്നു. എന്‍െ്‌റ സഹപ്രവര്‍ത്തകയും ഡോക്ടറുമായ ബിയാട്രീസ്‌ ലാമാസ്‌ ഒലിവയിറ ഇത്തരം ഒരു ബേ്‌ളാഗ്‌ തുടങ്ങാന്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.
ഈ ബേ്‌ളാഗിന്‍െ്‌റ തുടര്‍ പംക്തികളില്‍ പോര്‍ച്ചുഗീസ്‌ രാജ്യത്തിന്‍െ്‌റ വൈവിദ്യങ്ങളെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും പരാമര്‍ശിക്കാനാണ്‌ ഞാന്‍ താത്‌പര്യപ്പെടുന്നത്‌
ഏപ്രില്‍ പോര്‍ച്ചുഗല്ലില്‍ വസന്തകാലത്തിന്‍െ്‌റ തുടക്കമാണ്‌.കൊടും ശൈത്യത്തില്‍ നിന്ന്‌ പകലിന്‍െ്‌റ ചടിലേക്ക്‌ ജീവിതം തൊണ്ട്‌ വിടര്‍ത്തി പുറത്തു വരുന്ന സമയം.
നമ്മള്‍ യാത്ര തുടങ്ങുകയാണ്‌.ബ്രാഗയില്‍ നിന്നും ലിസ്‌ബണിലേക്ക്‌ ഗാമയില്‍ നിന്നും കേരളത്തിലേക്ക്‌.
സ്‌നേഹാദരങ്ങളോടെ
രഘുനാഥ്‌ കടവന്നൂര്‍